ഇംഫാല്‍| ഇംഫാലിന് തെക്ക് ചന്ദല്‍ ജില്ലയിലെ അതിര്‍ത്തിക്കടുത്ത് സൈനികരും കലാപകാരികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അസം റൈഫിള്‍സിലെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. അറ് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി ചന്ദല്‍ ജില്ലയിലെ സാജിക് തമ്ബാക്കിലെ മ്യാന്‍മര്‍ അതിര്‍ത്തിക്ക് സമീപം ഇംഫാലില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്ക് ഭാഗത്തായിരുന്നു ആക്രമണം നടന്നത്.

ഖോംഗ്ടാലിലെ പട്രോളിംഗ് സ്ഥലത്ത് നിന്ന് മടങ്ങി വരുമ്ബോഴായിരുന്നു സൈികര്‍ക്ക് നേരേ കലാപകാരികള്‍ വെടിവെച്ചത്. പരുക്കേറ്റവരെ ലൈമഖോംഗിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.