പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുടിച്ചുകൊണ്ടിരിക്കുകയാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ട്വീറ്ററിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നത്. കോര്‍പറേറ്റ് മാധ്യമങ്ങളുണ്ടാക്കിയ വ്യാജ പ്രതിഛായ ഉടന്‍ തകരുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

നോട്ട് നിരോധനം, ജി.എസ്.ടി, അഴിമതി, തൊഴില്‍ നഷ്ടങ്ങള്‍ എന്നിവ എണ്ണമിട്ട് പറഞ്ഞാണ് രാഹുലിന്റെ ട്വീറ്റ്. നോട്ട് നിരോധനവും ജി.എസ്.ടിയും കൊറോണകാലത്തെ അഴിമതിയും സാമ്ബത്തിക രംഗം തകര്‍ത്തിരിക്കുന്നു. തൊഴിലവസരങ്ങള്‍ പാടെ ഇല്ലാതാക്കി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഒരു കോടി തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതായും പത്തു കോടി തൊഴിലവസരങ്ങള്‍ ഭീഷണിയിലാണെന്നുമുള്ള വാര്‍ത്തയും രാഹുല്‍ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. പാര്‍ലമന്റെ് സമിതിക്ക് മുമ്ബില്‍ സര്‍ക്കാര്‍ പ്രതിനിധി നല്‍കിയ കണക്കുകള്‍ ഉദ്ധരിച്ച്‌ എബിപിലൈവ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് രാഹുല്‍ ട്വീറ്റില്‍ പങ്കുവെച്ചത്.