ഖത്തറില്‍ 2 പേര്‍ കൂടി കോവിഡ്-19 ബാധിച്ചു മരിച്ചു. മരണസംഖ്യ 169 ആയി. 273 പേരില്‍ കൂടി കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു.5,505 പേരില്‍ നടത്തിയ പരിശോധനയിലാണ് 273 പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചത്. രോഗവിമുക്തി നേടിയവരുടെ എണ്ണം 1,06,849 ആയി ഉയര്‍ന്നു. 3,135 പേര്‍ ചികിത്സയിലുണ്ട്.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ട്. 97 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 4,87,435 പേരില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ ഇതുവരെ 1,10,153 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.