ഹൈദരാബാദ്: പ്രമുഖ സംവിധായകന്‍ എസ് എസ് രാജമൗലിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. തനിക്കും കുടുംബത്തിനും കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ പനി അനുഭവപ്പെട്ടിരുന്നു. അത് താനെ കുറഞ്ഞു. എന്നാല്‍, തങ്ങള്‍ കൊവിഡ് പരിശോധന നടത്തി. ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആണ്.

ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തങ്ങളിപ്പോള്‍ ക്വാറന്റൈനിലാണ്-അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. രോഗലക്ഷണങ്ങളൊന്നുമില്ലാതെയാണ് ഞങ്ങള്‍ക്ക് കോവിഡ് വന്നത്. ഞങ്ങളുടെ പ്ലാസ്മ ദാനം ചെയ്യുന്നതിനായി ആന്റിബോഡികള്‍ വികസിക്കാന്‍ കാത്തിരിക്കുന്നു എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച്‌.