ഭോ​​പ്പാ​​ല്‍: മ​​ധ്യ​​പ്ര​​ദേ​​ശി​​ല്‍ കോ​​വി​​ഡ് ബാ​​ധി​​ച്ച മ​​ന്ത്രി​​മാ​​രു​​ടെ എ​​ണ്ണം മൂ​​ന്നാ​​യി. ഇ​​ന്ന​​ലെ പി​​ന്നാ​​ക്ക, സാ​​മൂ​​ഹ്യ​​ക്ഷേ​​മ മ​​ന്ത്രി രാ​​മ​​ഖേ​​ല്‍​​വാ​​ന്‍ പ​​ട്ടേ​​ലി​​നാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. മു​​ഖ്യ​​മ​​ന്ത്രി ശി​​വ​​രാ​​ജ് സിം​​ഗ് ചൗ​​ഹാ​​നും ര​​ണ്ടു മ​​ന്ത്രി​​മാ​​ര്‍​​ക്കും നേ​​ര​​ത്തെ കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. അ​​ര​​വി​​ന്ദ് സിം​​ഗ് ഭ​​ദോ​​രി​​യ, തു​​ള​​സി സി​​ലാ​​വ​​ത് എ​​ന്നി​​വ​​രാ​​ണു മു​​ന്പ് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച മ​​ന്ത്രി​​മാ​​ര്‍.

മധ്യപ്രദേശിലെ ജലവിഭവ വകുപ്പ് മന്ത്രി തുള്‍സി സിലാവത്തിന്റെ ഭാര്യയ്ക്കും രോ​ഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന് കോവിഡ് 19 സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ആശുപത്രിയില്‍ നിന്ന് വെര്‍ച്വല്‍ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പങ്കെടുത്തിരുന്നു.