വാഷിംഗ്ടണ്‍ ഡിസി |അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 66,973 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 45,67,750 ആയി.

1,53,720 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 22,39,727 പേര്‍ ഇതുവരെ രോഗമുക്തി നേടിയെന്നും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പറയുന്നു. കലിഫോര്‍ണിയ, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ടെക്‌സസ്, ന്യൂജഴ്‌സി എന്നിവിടങ്ങളിലാണ് കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നത്.

ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, കലിഫോര്‍ണിയ, ടെക്‌സസ് എന്നിവിടങ്ങളിലാണ് കോവിഡ് മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.