ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്ന ഐഐടി ബോംബെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കമ്ബനി പദ്ധതിയില്‍ നിന്നും പിന്‍വാങ്ങിയാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

ഐഐടി ബോംബെയും ടാറ്റ പ്രോജക്‌ട്‌സ് ലിമിറ്റഡും ജനുവരിയില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി കരട് ധാരണാ പത്രം ഒപ്പിട്ട് ആറു മാസത്തിനു ശേഷം പദ്ധതിയില്‍ നിന്ന് പിന്മാറിയാല്‍ സ്ഥാപനത്തെ ശിക്ഷിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇത്തരം അസംബന്ധങ്ങളെ അംഗീകരിക്കാനാവില്ലെന്ന് അരുണ്‍ മിശ്ര പറഞ്ഞു.

ആറുമാസത്തിനു ശേഷം അവര്‍സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയാല്‍ താന്‍ അവര്‍ക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കുമെന്നും ജസ്റ്റീസ് മുന്നറിയിപ്പ് നല്‍കി.

അടുത്ത ദിവസം കേസ് പരിഗണിക്കുമ്ബോള്‍ ഐഐടി ബോംബെ മറുപടി നല്‍കണമെന്നും സോളിസിറ്റര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചു.