ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കൂടുതല്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകള്‍ കേന്ദ്രം അനുവദിച്ചു. 4.24 കോടി മരുന്നുകളാണ് കേന്ദ്രം അനുവദിച്ചത്. ആദ്യമായാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇത്രയധികം മരുന്നുകള്‍ കേന്ദ്രം അനുവദിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കൂടുതല്‍ മരുന്നുകള്‍ അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് കേന്ദ്രം മരുന്നുകള്‍ നല്‍കിയിരുന്നത്. അധികം മരുന്ന് നല്‍കിയാലും അടിയന്തിര സാഹചര്യം നേരിടാനുള്ള മരുന്ന് കൈവശമുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊറോണ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പ്രതിരോധ മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. കൊറോണ നിയന്ത്രണ പ്രോട്ടോകോള്‍ പ്രകാരം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മരുന്നായാണ് ഹൈഡ്രോക്‌സി ക്ലോറോക്വിനെ നിര്‍വ്വചിച്ചിരിക്കുന്നത്.