ന്യൂഡല്‍ഹി: കൊവിഡ് അണ്‍ലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍. എന്നാല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍, കര്‍ഫ്യു നടപടികള്‍ ശക്തമായിരിക്കും.

ജിംനേഷ്യങ്ങള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കി. അതേസമയം, വലിയ കൂട്ടങ്ങള്‍ രൂപപ്പെടുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. സ്‌കൂള്‍ അടക്കം പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ഓഗസ്റ്റ് അവസാനം വരെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല.

കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സിനിമാ ഹാള്‍, സ്വിമ്മിങ് പൂള്‍, വിനോദ പാര്‍ക്കുകള്‍, തിയേറ്ററുകള്‍, ബാര്‍, ഓഡിറ്റോറിയം തുടങ്ങിയ ആളുകള്‍ കൂടുന്ന സ്ഥലങ്ങളും തുറക്കാന്‍ അനുമതിയില്ല.