തിരുവനന്തപുരം: കിന്‍ഫ്ര പാര്‍ക്കിലെ കൂടുതല്‍ ജീവനക്കാരുള്‍പ്പെടെ തലസ്ഥാനത്ത് പതിനാറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ഡോക്ടര്‍മാരും ഉള്‍പ്പെടും. പുലയനാര്‍കോട്ട, പേരൂര്‍ക്കട ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനൊപ്പം പട്ടം വൈദ്യുതഭവനിലെ ഒരു ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം കിന്‍ഫ്രപാര്‍ക്കിലെ എണ്‍പതോളം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇ​ന്ന​ലെ​ 227​പേ​ര്‍​ക്കാണ് ​ജി​ല്ല​യി​ല്‍​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചത്.​ ഇതില്‍ 205​ ​പേ​ര്‍​ക്കും​ ​സ​മ്ബ​ര്‍​ക്കം​ ​വ​ഴി​യാ​ണ് ​പ​ക​ര്‍​ന്ന​ത്.​ ​ഒ​രു​ ​കൊ​വി​ഡ് ​മ​ര​ണ​വും​ ​ത​ല​സ്ഥാ​ന​ത്ത് ​റി​പ്പോ​ര്‍​ട്ടു​ ​ചെ​യ്‌​‌​തു.പൂ​വാ​ര്‍​ ​ഫ​യ​ര്‍​ ​സ്റ്റേ​ഷ​നി​ലെ​ ​ഒ​ന്‍​പ​തു​പേ​ര്‍​ക്കും​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചു.​ ​പു​ല​യ​നാ​ര്‍​കോ​ട്ട​യി​ല്‍​ ​രോ​ഗി​ക​ള്‍​ ​ഉ​ള്‍​പ്പെ​ടെ​ ​നാ​ലു​പേ​ര്‍​ക്കും​ ​ഇ​ന്ന​ലെ​ ​പോ​സി​റ്റീ​വാ​യി.​ ​കേ​ര​ള​ ​മെ​ഡി​ക്ക​ല്‍​ ​സ​ര്‍​വീ​സ് ​കോ​ര്‍​പ​റേ​ഷ​നി​ലെ​ ​ജീ​വ​ന​ക്കാ​ര്‍​ക്കും​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍​ ​ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ ​ഒ​രു​ ​പൊ​ലീ​സു​കാ​ര​നും​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചു.​ ​നെ​യ്യാ​റ്റി​ന്‍​ക​ര​ ​സ്വ​ദേ​ശി​യാ​യ​ ​പൊ​ലീ​സു​കാ​ര​ന്‍​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​വ​രെ​ ​ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു.​ ​

മോ​ഷ​ണ​ക്കേ​സി​ലെ​ ​പ്ര​തി​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തോ​ടെ​ ​കി​ളി​മാ​നൂ​ര്‍​ ​സി.​ഐ​യും​ ​എ​സ്.​ഐ​യും​ ​ക്വാ​റ​ന്റെെ​നി​ല്‍​ ​പോ​ക​ണ​മെ​ന്ന് ​റൂ​റ​ല്‍​ ​എ​സ്‌.​പി​ ​നി​ര്‍​ദ്ദേ​ശം​ ​ന​ല്‍​കി.​ ​പാ​റ​ശാ​ല​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ലെ​ ​രോ​ഗി​ക​ള്‍​ക്കും​ ​കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ ​സ​ര്‍​ജ​റി​ ​വാ​ര്‍​ഡി​ലെ​ ​ര​ണ്ട് ​രോ​ഗി​ക​ള്‍​ക്കും​ ​നാ​ല് ​കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കു​മാ​ണ് ​കൊ​വി​ഡ്.​