ന്യൂഡെല്‍ഹി:ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് കെ കെ സിങ് നല്‍കിയ പരാതിയില്‍ നടി റിയ ചക്രവര്‍ത്തിയുള്‍പ്പടെ ആറ് പേര്‍ക്കെതിരെ കേസ്. മുന്‍ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിക്കും മാതാപിതാക്കള്‍ക്കുമെതിരെയാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തത്. അന്വേഷണ ഭാഗമായി പറ്റ്ന പൊലീസിന്റെ നാലംഗ സംഘം മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. റിയയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ മറ്റ് ആറ് പേരുടെ പേരുകള്‍ കൂടി എഫ്‌ഐആറില്‍ ഉണ്ട്.

ആത്മഹത്യ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തി. സുശാന്തും റിയയും തമ്മില്‍ വന്‍ സാമ്ബത്തിക ഇടപാടുകള്‍ നടന്നായും സംശയങ്ങള്‍ നിലനില്‍ക്കുന്നതായും പിതാവിന്റെ പരാതിയില്‍ പറയുന്നു. ഇതാദ്യമായാണു സുശാന്തിന്റെ കുടുംബാംഗങ്ങള്‍ പരാതിയുമായി രംഗത്തെത്തുന്നത്.