മാരാരിക്കുളം: കോറോണ വൈറസിന്റെ അതിരൂക്ഷമായ കെടുതി അനുഭവിക്കുന്ന ആലപ്പുഴയുടെ തീര പ്രദേശങ്ങളില്‍ ചരിത്ര ദൗത്യമേറ്റെടുത്ത് ആലപ്പുഴ രൂപത മെത്രാന്‍ ഡോ: ജെയിംസ് ആനപറമ്ബില്‍.കോവിഡ് മരണം തുടര്‍ക്കഥയാകുമ്ബോള്‍ കൊവിഡ് 19 പ്രോട്ടോക്കോള്‍ കാനോന്‍ നിയമങ്ങള്‍ക്കനുസൃതമായി കാലോചിതമായ തീരുമാനം എടുത്തു എന്ന ചരിത്ര ദൗത്യമാണ് നിറവേറ്റപ്പെട്ടത്.

മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് പള്ളി ഇടവകയില്‍ കോവിഡ് ബാധിച്ച്‌ മരണമടഞ്ഞ ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ 62 വയസ് എന്ന അമ്മയും കാട്ടൂര്‍ സെന്റ് മൈക്കിള്‍സ് ഫെറോന ഇടവകയില്‍ കഴിഞ്ഞ എട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് – 19 ബാധിച്ച്‌ മരിച്ച മറിയാമ്മയുടെയും മൃതദേഹങ്ങള്‍ വിവിധ സെമിത്തേരിയില്‍ ചിത കൂട്ടി ദഹിപ്പിച്ച ശേഷം ചിതാഭസ്മം മണ്‍കുടത്തിലാക്കി ആദരവോടെ അടക്കം ചെയ്തു. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടു തന്നെ നടത്തിയ ധീരമായ നിലപാടുകള്‍ ജില്ലാ ഭരണകൂടത്തിന്റെയും പോലീസ് മേധാവിയുടെയും പ്രത്യേക പ്രശംസയ്ക്ക് അര്‍ഹമായി.

മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് ഇടവക വികാരി ഫാദര്‍ ബര്‍ണാഡ് പണിക്കവീട്ടില്‍, സഹ വികാരി യേശുദാസ് അറയ്ക്കല്‍ ആലപ്പുഴ രൂപത കോവിഡ് – 19 ടാസ്ക് ഫോഴ്സ് വൈദീകരായ ഫാദര്‍ ക്രിസ്റ്റഫര്‍ അര്‍ത്ത ശ്ശേരില്‍, ഫാദര്‍ സാംസണ്‍ ആഞ്ഞിലിപറമ്ബില്‍ ഫാദര്‍ ഫ്രാന്‍സിസ് കൊടിയനാട്, ഫാദര്‍ സെബാസ്റ്റ്യന്‍ ജുഡോ, ഫാദര്‍ സ്റ്റീഫന്‍ പഴമ്ബാശ്ശേരില്‍, ഫാദര്‍ സേവ്യര്‍ കുടിയാംശ്ശേരില്‍ എന്നിവര്‍ നേതൃത്വം നല്കി.കെ.എല്‍ .സി . എ. ആലപ്പുഴ രൂപത ജനറല്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഇ.വി.രാജു ഈരേശ്ശേരില്‍,മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. പ്രിയേഷ് കുമാര്‍, ആരോഗ്യം വിദ്യാഭ്യാസ ചെയര്‍മാന്‍ കെ.കെ രമണന്‍ ഹെല്‍ത്ത് വിഭാഗം ജീവനക്കാരായ പ്രശാന്ത്, ബിബീഷ്, ജോസ് എബ്രഹാം, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.

വിശ്വാസ സമൂഹത്തിന്‍്റെ ആശങ്ക അകറ്റി കൊണ്ട് സമൂഹത്തിന് മാതൃകയാകുന്ന നിലയില്‍ തീരുമാനം എടുത്ത രൂപത മെത്രാന്‍ ഡോ.ജെയിംസ് ആനപറമ്ബിലിനെ മാരാരിക്കുളം സബര്‍മതി ചാരിറ്റബള്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജു പള്ളിപറമ്ബില്‍, നാഷണല്‍ ഫോറം സോഷ്യല്‍ ജസ്റ്റിസ് മൈനോറിറ്റി സെല്‍ ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, അഡ്വ.വിജയകുമാര്‍ വാലയില്‍ എന്നിവര്‍ അഭിനന്ദിച്ചു.