ന്യൂദല്‍ഹി: രാജ്യത്തെ കൊറോണ മരണ നിരക്ക് 2.25 ശതമാനമായി കുറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണ നിരക്കുകളില്‍ ഒന്ന് ഇന്ത്യയുടേതാണ്. 47,724 പുതിയ കേസുകള്‍ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 35,176 കൊറോണ രോഗികളാണ് ആശുപത്രി വിട്ടത്. ആകെ രോഗമുക്തര്‍ 9 ലക്ഷം കവിഞ്ഞു. നിലവില്‍ 9,52,743 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 4,55,755 ആണ് രോഗമുക്തരും രോഗബാധിതരും തമ്മിലുള്ള അന്തരം. രാജ്യത്ത് നിലവില്‍ 4,96,988 പേരാണ് ചികിത്സയിലുള്ളത്.