ന്യൂഡല്‍ഹി: കോവിഡ്​ രാജ്യത്ത്​ പിടിമുറുക്കിയ ശേഷം പലപ്പോഴായി വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിത്വമാണ്​ ബോളിവുഡ്​ നടനായ സോനു സൂദ്​. സിനിമയില്‍ വില്ലനാണെങ്കിലും ജീവിതത്തില്‍ നായക പരിവേഷമാണ്​ സോനുവിന്​.

മഹാമാരിയുടെ കാലത്ത്​ സഹായം ആവശ്യമുള്ളവര്‍ക്ക്​ അത്​ കണ്ടറിഞ്ഞ്​ ചെയ്​ത്​ കൊടുത്താണ്​ സോനു കൈയ്യടി നേടിക്കൊണ്ടിരിക്കുന്നത്​. കോവിഡിനെത്തുടര്‍ന്ന്​ ജോലി നഷ്​ട​പെട്ട ഹൈദരാബാദിലെ ടെക്കിക്ക്​ ജോലി വാങ്ങിക്കൊടുത്താണ്​ സോനൂ വീണ്ടും നെറ്റിസണ്‍സി​​െന്‍റ ഹൃദയം കവര്‍ന്നത്​.

ഒരു ട്വിറ്റര്‍ ഉപയോക്താവാണ്​ ശാരദ എന്ന യുവതിയുടെ ദുരവസ്​ഥ സോനുവി​​െന്‍റ ശ്രദ്ധയില്‍ പെടുത്തിയത്​. ജോലി നഷ്​ടമായതിനെത്തുടര്‍ന്ന്​ കുടുംബം പുലര്‍ത്താന്‍ പച്ചക്കറി വില്‍പനയില്‍ ഏര്‍പെട്ടിരിക്കുകയായിരുന്നു ശാരദ.

തൊട്ടുപിന്നാലെ ത​​​െന്‍റ ഒഫീഷ്യല്‍ അവരെ കണ്ടുമുട്ടി അഭിമുഖം നടത്തിയതായും ജോലി നല്‍കിയതായും സോനു പ്രതികരിച്ചു. താരത്തി​​െന്‍റ നന്മയെ പ്രകീര്‍ത്തിച്ച്‌​ നിരവധി പേരാണ്​ തൊട്ടുപിന്നാലെ പോസ്​റ്റിന്​ ചുവടെ എത്തിയത്​.

വിദ്യാഭ്യാസം, ജോലി, ഭക്ഷണം, കര്‍ഷകരുടെ ഉന്നമനം എന്നീ കാര്യങ്ങള്‍ നിറവേറ്റി ഒരു മിനി സര്‍ക്കാരായി പ്രവര്‍ത്തിച്ച തമിഴ​്​സൂപ്പര്‍ താരം രജിനികാന്തി​​െന്‍റ ശിവാജി എന്ന സിനിമയിലെ കഥാപാത്രത്തോടും ജോലി സംബന്ധമായ പ്രമുഖ വെബ്​സൈറ്റായ നൗകരി.കോമുമായും അദ്ദേഹത്തെ ഉപമിക്കുന്നവര്‍ നിരവധിയാണ്​. ​

ലോക്​ഡൗണില്‍ രാജ്യത്തി​​െന്‍റ വിവിധ ഭാഗങ്ങളിലായി കുടു​ങ്ങിയ നിരവധിയാളുകളെ നടന്‍ ചാര്‍​ട്ടേഡ്​ ഫ്ലൈറ്റുകളില്‍ നാട്ടിലെത്തുകയും അന്തര്‍സംസ്​ഥാന തൊഴിലാളികള്‍ക്ക്​ സഹായം ലഭ്യമാക്കുകയും ചെയ്​തിരുന്നു.

കഴിഞ്ഞ ദിവസം കാളകള്‍ ഇല്ലാത്തതിനാല്‍ ത​​െന്‍റ രണ്ട് പെണ്‍കുട്ടിളെ ഉപയോ​ഗിച്ച്‌ പാടം ഉഴുതുമറിച്ച കര്‍ഷകനെ​ സോനൂ സഹായിച്ചതും വലിയ വാര്‍ത്തയായിരുന്നു. കാളകളെയല്ല മറിച്ച്‌​ ഒരു ട്രാക്ടറാണ് താരം കര്‍ഷകന് സമ്മാനിച്ചത്. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയായിരുന്നു കര്‍ഷകന്‍.