തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ എ​സ്. രാ​ജീ​വ്. എ​ന്നാ​ല്‍ നി​ല​വി​ല്‍‌ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്‍​ഐ​എ ന​പ​ടി​ക​ള്‍ നി​യ​മ​പ​ര​മാ​യി കൃ​ത്യ​മാ​ണ്. ശി​വ​ശ​ങ്ക​റി​ല്‍​നി​ന്ന് ഇ​നി​യും വി​വ​ര​ങ്ങ​ള്‍ തേ​ടി​യേ​ക്കാം. ഇ​ന്ന​ത്തെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ശി​വ​ങ്ക​റി​ന്‍റെ മൊ​ഴി എ​ന്‍​ഐ​എ ഒ​പ്പി​ട്ടു​വാ​ങ്ങി. ദീ​ര്‍​ഘ​മാ​യി ചോ​ദ്യം ചെ​യ്യ​ല്‍‌ സ്വാ​ഭാ​വി​ക​മെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു.