‘വിഷാദ രോഗത്തിന് അടിമപ്പെട്ടു പോയി , ഞാന്‍ പിന്‍വാങ്ങുന്നു’വെന്ന ആത്മഹത്യാകുറിപ്പിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുകയാണ് കന്നട ബിഗ്ഗ് ബോസ് താരം ജയശ്രീ റഹ്മാനിയ. പോസ്റ്റ്‌ വൈറല്‍ ആയതിനു പിന്നാലെ ആ പോസ്റ്റ് പിന്‍വലിക്കുകയും താന്‍ സുരക്ഷിതയായിരിക്കുന്നു എന്നും നടി പോസ്റ്റ് ചെയ്യുകയും ചെയ്തു. അതോടെ പ്രശ്‌നങ്ങള്‍ അവസനിച്ചുവെന്നായിരുന്നു സുഹൃത്തുക്കളും ആരാധകരും കരുതിയത്. എന്നാല്‍ തന്നെ ദയാവധത്തിന് വിധേയയാക്കണം എന്ന് അപേക്ഷിച്ച്‌ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ താരം.

‘ സാമ്ബത്തികമായി എനിക്കൊരു പ്രശ്‌നവുമില്ല. വ്യക്തിപരമായി പല പ്രശ്‌നങ്ങള്‍ക്കും നടുവിലാണ്. കുട്ടിക്കാലം മുതലെ അനുഭവിയ്ക്കുന്നു. എനിയും എനിക്ക് ഇത് തുടരാന്‍ കഴിയുന്നില്ല. ജീവിതം മടുത്തു. ദയവ് ചെയ്ത് എന്നെ ദയാവധത്തിന് വിധിക്കണം’ എന്നാണ് നടിയുടെ അപേക്ഷ. പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് താരത്തിന്റെ ഈ പ്രകടനം എന്നും ജീവന്‍ വച്ച്‌ കളിക്കരുത് എന്ന വിമര്‍ശനവും നടിയ്‌ക്കെതിരെ ഉയരുന്നുണ്ട്.

ഈ വിഷാദത്തോട് പൊരുതി നില്‍ക്കാന്‍ കഴിയുന്നില്ലെന്നും എനിക്ക് നല്ല സാമ്ബത്തിക ഭദ്രതയുണ്ടെന്നും പബ്ലിസിറ്റിയ്‌ക്കോ പണത്തിനോ വേണ്ടിയല്ല ഇങ്ങനെ പറയുന്നത് എന്നും നടി വിശദമാക്കി ‘ഞാന്‍ ആരില്‍ നിന്നും സാമ്ബത്തിക സഹായം പ്രതീക്ഷിക്കുന്നില്ല. എന്നെ കൊണ്ട് ഇല്ലാത്തത് പറഞ്ഞ് കൊല്ലാതെ കൊല്ലുന്നത് നിര്‍ത്തൂ. ഞാനെല്ലാം നഷ്ടപ്പെട്ടവളാണ്. എന്നെ കൊന്നു തരികയല്ലാതെ മറ്റൊന്നിനും ഞാന്‍ ആവശ്യപ്പെടുന്നില്ല. പ്ലീസ്.. പ്ലീസ്.. എന്നെ കൊന്നു തരൂ’ എന്നും താരം പറയുന്നു