യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 264 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ കണ്ടെത്തി. അതേസമയം ചികിത്സയിലായിരുന്ന 328 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇന്ന് ഒരു കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 59,177 ആയി. ഇവരില്‍ 52,510 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 345 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 6322 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.