കു​വൈ​റ്റ് സി​റ്റി: ഏ​റെ അ​നി​ശ്ചി​ത​ങ്ങ​ള്‍​ക്ക് ഒ​ടു​വി​ല്‍ ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ഉ​ള്‍​പ്പെ​ടെ ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കു​വൈ​റ്റ് എ​യ​ര്‍​വേ​യ്സ് റി​സ​ര്‍​വേ​ഷ​ന്‍ ആ​രം​ഭി​ക്കു​ന്ന​താ​യി എ​യ​ര്‍​വേ​യ്സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ഓ​ഗ​സ്റ്റ് ഏ​ഴു മു​ത​ല്‍ ഇ​ന്ത്യ (മും​ബൈ, ഡ​ല്‍​ഹി, കൊ​ച്ചി, മ​ദ്രാ​സ്), പാ​ക്കി​സ്ഥാ​ന്‍ (ലാ​ഹോ​ര്‍), മ്യൂ​ണി​ച്ച്‌, ബാ​കു, അ​മ്മാ​ന്‍, സ​ര​ജേ​വോ, ഖ​ത്ത​ര്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ബു​ക്കിം​ഗ് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ ദു​ബാ​യ്, ല​ണ്ട​ന്‍, ജ​നീ​വ, ബെ​യ്റൂ​ട്ട്, കെ​യ്റോ, ബ​ഹ്റി​ന്‍, ഇ​സ്താം​ബു​ള്‍, ബോ​ഡ്രം, ട്രാ​ബ്സ​ണ്‍ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ല്‍ കു​വൈ​റ്റ് എ​യ​ര്‍​വേ​യ്സ് സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. തു​ട​ക്ക​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ ഡ​ല്‍​ഹി, കൊ​ച്ചി, ചെ​ന്നൈ, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഉ​ള്‍​പ്പെ​ടെ ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ ലി​സ്റ്റി​ല്‍ നി​ന്നും ഇ​ന്ത്യ​ന്‍ ന​ഗ​ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു.

പു​തി​യ തീ​രു​മാ​നം വ​ന്ന​തോ​ടെ ഇ​ന്ത്യ​ക്കാ​രാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ള്‍​ക്ക് കു​വൈ​ത്തി​ലേ​ക്ക് വ​രാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ്ര​തി​ദി​നം 10,000 യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വു​ക. 30 ശ​ത​മാ​നം ജീ​വ​ന​ക്കാ​രാ​ണ് ജോ​ലി​യി​ലു​ണ്ടാ​വു​ക. പ്ര​തി​ദി​നം 100 വി​മാ​ന സ​ര്‍​വീ​സു​ക​ളാ​ണ് പ​ര​മാ​വ​ധി ഉ​ണ്ടാ​വു​ക​യെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.