ലൂസിയാന ∙ മനുഷ്യരാശിയിൽ നാശം വിതച്ച് ഭീകരമായി മുന്നേറുന്ന കോവിഡ് 19 മഹാമാരിക്കു ശമനം ഉണ്ടാകുന്നതിന് മൂന്നു ദിവസം ഉപവാസവും പ്രാർത്ഥനയും നടത്തി ലൂസിയാന ഗവർണർ ജോൺ ബെൽ എഡ്വേർഡഡ്. ജൂലൈ 20 മുതൽ 22 വരെയാണ് ഗവർണർ ലൂസിയാന പൗരന്മാർക്കൊപ്പം ഈ മഹനീയ ദൗത്യത്തിൽ പങ്കുചേർന്നത്. കാത്തലിക് ഡെമോക്രാറ്റിക് ഗവർണർ ജോൺബെൽ ഈ പ്രസ്താവന നടത്തിയപ്പോൾ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും അതിനെ പിന്താങ്ങുകയായിരുന്നു.
ലൂസിയാനയിലെ ആത്മീയ നേതാക്കളാണ് ഈ ആശയം ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ലൂസിയാനയിലെ ജനങ്ങൾക്കും രോഗികളായവർക്കും ആശുപത്രിയിൽ കഴിയുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നതിന് സ്പിരിച്വൽ ഡയറ്റ് ആവശ്യമാണെന്നു ഗവർണറും അംഗീകരിച്ചു. ന്യു ഓർലിയൻസ് റോമൻ കാത്തലിക്ക് ആർച്ച് ഡയോസിസ് ഗ്രിഗൊറി എയ്മണ്ടും ഗവർണറുടെ തീരുമാനത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.