സാൻ അന്റോണിയോ : ഇക്കഴിഞ്ഞ മാർച്ചിൽ രൂപം കൊണ്ട ക്നാനായ സമുദായ സംരക്ഷണ സമിതിയുടെ ടെക്സാസ് റീജിയന്റെ ഭാഗമായി ടെക്സസിലെ സാൻ അന്റോണിയോ നഗരത്തിൽ   കെഎസ് എസ് എസ്‌ (KSSS) യൂണിറ്റിനു തുടക്കം കുറിച്ചു.

സാൻ അന്റോണിയോ ടാജ് ഹോട്ടലിൽ കൊറോണ പ്ലോട്ടോകോൾ പ്രകാരം സ്റ്റീഫന്‍ മറ്റത്തിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രധാനപ്പെട്ട മൂന്ന് തീരുമാനങ്ങൾ എടുത്തു.

1. കോട്ടയം തെക്ക്ഭാഗക്കാരുടെ അതിരൂപത ആർച്ച്ബിഷപ്പിനെ ക്നാനായ കാതോലീക്ക അഥവാ ക്നാനായ പ്രഥമ കാഡിനൽ സ്ഥാനം നൽകുക. അതുവഴി വിവിധ രാജ്യങ്ങളില്‍ ഉള്ള മുഴുവന്‍ ക്നാനായ മിഷൻനിലും ഇടവകയിലും സീറോ മലബാര്‍ മലങ്കര സഭാ തലവന്‍മാരെ പോലെ ആദ്ധ്യാത്മിക തലവനായും അദ്ധ്യക്ഷ്യനായും വത്തിക്കാൻ അംഗീകരിക്കുക.

2. കോട്ടയം അതിരൂപതയുടെ അഭിവാജ്യ ഘടകമായ ക്നാനായ  മലങ്കര വിഭാഗത്തിന് സ്വതന്ത്ര ചുമതലയുള്ളതും മലങ്കര സിനഡിൽ സ്ഥിരം അംഗത്വവും മലങ്കര സഭയിൽ ഉള്ള ക്നാനായ മക്കളുടെമേൽ ഉള്ള അധികാരവും നൽകി തെക്കുംഭാഗ മലങ്കര കത്തോലിക്കരെ ഒരുമയിൽ കോട്ടയം കാതോലിക്കയുടെ കീഴില്‍ നിലനിറുത്തുക. മലങ്കര കത്തോലിക്കാ സഭ വരുന്നതിന് പത്ത് വര്‍ഷം മുന്‍പ്
വന്നവരും മലങ്കര റീത്തിൽ കുർബാന നടത്തിയ സീറോ മലങ്കരെ ഈ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വത്തിക്കാൻ മറക്കരുത്,

3. മറ്റു പല വിശുദ്ധരെയും റീകാനോനസ് ചെയ്ത്തുപോലെ ക്നായി തൊമ്മായെ വിശുദ്ധനായി കുടിയേറ്റ ജനതയുടെ മദ്ധ്യസ്ഥനായി വത്തിക്കാൻ പ്രഖ്യാപിക്കുക.

പ്രസ്തുത പരിപാടിയില്‍ സാൻ അന്റോണിയോ യൂണിറ്റിന്റെ  ഭാരവാഹികളായി രക്ഷാധികാരി സ്റ്റീഫന്‍ മറ്റത്തിൽ , ചാപ്റ്റര്‍ പ്രസിഡണ്ട്  ടോജോ ചോരത്ത്, സെക്രട്ടറി ജറിൻ പടപ്പൻമാക്കിൽ, എക്സിക്യൂട്ടീവ് അംഗമായി സണ്ണി തേക്കുനിൽക്കുന്നതിൽ  എന്നീവരെ തിരഞ്ഞെടുത്തു. ടെക്സാസ് റീജിയൻ സീനിയർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി ആന്റ്റണി വാണിയംപുരക്കൽ, മലങ്കര എക്സിക്യൂട്ടീവ് അംഗമായി മാത്യു തുണ്ടിയില്‍ എന്നിവരെയും യോഗം തിരഞ്ഞെടുത്തു. ഔദ്യോഗികമായ പൊതുയോഗം, യൂണിറ്റ് വിപുലീകരണം തുടങ്ങിയവ  പിന്നീട് നടത്തുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രസ്തുത യോഗത്തിൽ  ക്നാനായ ഗോബൽ ഫോറം ജോയിന്റ് സെക്രട്ടറിയും കെഎസ് എസ് എസ്‌ ടെക്സാസ് റീജിയൻ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ സാബു വെളുത്തെടത്തുപറബിൽ, ഷിജു കണ്ണച്ചാൻ, ഹൂസ്റ്റൻ യൂത്ത് എക്സിക്യൂട്ടീവ് കമ്മിറ്റയംഗം സ്റ്റീഫന്‍ ഡൊമിനിക് അരീച്ചിറ  എന്നിവരും  പങ്കെടുത്തു ആശംസകൾ  അറിയിച്ചു. ഭക്ഷണത്തീനു ശേഷം ടോജോ  ചോരോത്ത് നന്ദി പ്രകാശിപ്പിച്ചു.