മുംബൈ : മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 9,431 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഞായറാഴ്ച 267 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു . ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,75,799 ആയി ഉയര്‍ന്നു .

24 മണിക്കൂറിനിടെ 6044 പേര്‍ രോഗമുക്തി നേടി . ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,13,238 ആയി . 56.74 ശതമാനമാണ് നിലവില്‍ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് . 3.63 ശതമാനമാണ് മരണ നിരക്ക് . നിലവില്‍ 9,08,420 പേര്‍ മഹാരാഷ്ട്രയില്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട് . 56.74 ശതമാനമാണ് നിലവില്‍ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് . 3.63 ശതമാനമാണ് മരണ നിരക്ക് . നിലവില്‍ 9,08,420 പേര്‍ മഹാരാഷ്ട്രയില്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട് . 44,276 പേരാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയുന്നത് .

മുംബൈയില്‍ മാത്രം ഞായറാഴ്ച 1,115 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 57 പേര്‍ മരിച്ചു. ഇതോടെ മുംബൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എ ണ്ണം 1,09,096 ഉം ആകെ മരണം 6090 ഉം ആയി. 1361 പേര്‍ രോഗമുക്തി നേടി. 80,238 പേരാണ് മുംബൈയില്‍ ഇതുവരെ രോഗമുക്തി നേടിയതെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.