ചെന്നൈ : തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു . ഇതുവരെ 2,13,723 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് . കഴിഞ്ഞ 24 മണിക്കൂറിനിടെ 6,986 പുതിയ കേസുകള്‍ ആണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് .

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 68 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85 പേര്‍ക്ക് ജീവന്‍ നഷ്ടമായതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 3494 ആയി ഉയര്‍ന്നു .

ചെന്നൈയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ചെന്നൈയില്‍ 1,155 പേരുടെ ഫലങ്ങള്‍ പോസിറ്റീവ് ആയി . ചെങ്കല്‍പ്പേട്ടില്‍ 501 പേര്‍ക്കും, കാഞ്ചീപുരത്ത് 363 പേര്‍ക്കും, തിരുവള്ളൂരില്‍ 480 പേര്‍ക്കും ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 94,695 രോഗബാധിതരാണ് ചെന്നൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .