വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തി​നും കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍​ക്കും കു​റ​വി​ല്ല. രാ​ജ്യ​ത്തെ മ​ര​ണ സം​ഖ്യ ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. 1,49,849 പേ​രാ​ണ് ഇ​തു​വ​രെ അേ​മേ​രി​ക്ക​യി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​തെ​ന്ന്് ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 43,71,839 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 20,90,129 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന രാ​ജ്യ​ങ്ങ​ള്‍ ഇ​നി​പ​റ​യു​ന്ന​വ​യാ​ണ്. ക​ലി​ഫോ​ര്‍​ണി​യ-4,59,195, ന്യൂ​യോ​ര്‍​ക്ക്-4,39,885, ഫ്ളോ​റി​ഡ-4,23,855, ടെ​ക്സ​സ്-3,97,992, ന്യൂ​ജെ​ഴ്സി-1,85,117, ഇ​ല്ലി​നോ​യി​സ്-1,72,666, ജോ​ര്‍​ജി​യ-1,67,953, അ​രി​സോ​ണ-1,62,014, മ​സാ​ച്യു​സെ​റ്റ്സ്-1,15,637, നോ​ര്‍​ത്ത് ക​രോ​ലി​ന-1,12,771.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും​വി​ധ​മാ​ണ്. ക​ലി​ഫോ​ര്‍​ണി​യ-8,453, ന്യൂ​യോ​ര്‍​ക്ക്-32,689, ഫ്ളോ​റി​ഡ-5,855, ടെ​ക്സ​സ്-5,155, ന്യൂ​ജെ​ഴ്സി-15,872, ഇ​ല്ലി​നോ​യി​സ്-7,590, ജോ​ര്‍​ജി​യ-3,498, അ​രി​സോ​ണ-3,305, മ​സാ​ച്യു​സെ​റ്റ്സ്-8,529, നോ​ര്‍​ത്ത് ക​രോ​ലി​ന-1,813.