തിരുവനന്തപുരം: കൊവിഡ് വ്യാപനം തുടരുന്ന ജില്ലയില്‍ ഇപ്പോള്‍ 19,172 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 15,604 പേരും ആശുപത്രികളില്‍ 2,323 പേരും കൊവിഡ് കെയര്‍ സെന്ററുകളില്‍ 1,245 പേരുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 926 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,285 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. 15,604 പേര്‍ വീടുകളിലും 1,245 പേര്‍ സ്ഥാപനങ്ങളിലുമാണ് കരുതല്‍ നിരീക്ഷണത്തിലുള്ളത്. ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 290 പേരെ പ്രവേശിപ്പിച്ചു. 407 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രികളില്‍ 2,323 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 570 സാംപിളുകള്‍ പരിശോധനയ്ക്കായച്ചു. 959 പരിശോധന ഫലങ്ങള്‍ ലഭിച്ചു. 72 സ്ഥാപനങ്ങളിലായി 1,245 പേരാണ് നിരീക്ഷണത്തിലുള്ളത്. കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 170 ഫോണുകളെത്തി. മാനസിക പിന്തുണ ആവശ്യമുണ്ടായിരുന്ന 26 പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1,461 പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കി. ഇന്ന് 1,583 വാഹനങ്ങളും 2,426 പേരെയും പരിശോധനയ്ക്കു വിധേയമാക്കി.