മസ്​കത്ത്​: ഒമാനില്‍ ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ 1147 പേര്‍ക്ക്. ഇതോടെ മൊത്തം രോഗബാധിതര്‍ 76005 ആയി. 3187 പരിശോധനകളാണ്​ നടത്തിയത്​. പുതിയ രോഗികളില്‍ 1053 പേര്‍ സ്വദേശികളും 94 പേര്‍ പ്രവാസികളുമാണ്​. 1238 പേര്‍ക്ക്​ കൂടി രോഗം ഭേദമായി​. ഇതോടെ രോഗമുക്​തരുടെ എണ്ണം 55299 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13 പേരാണ്​ മരണപ്പെട്ടത്​. ഇതോടെ മരണ സംഖ്യ 384 ആയി. 53 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 545 പേരാണ്​ നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​. ഇതില്‍ 167 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 20322 പേരാണ്​ നിലവില്‍ അസുഖബാധിതരായിട്ടുള്ളത്​. വടക്കന്‍ ബാത്തിന ഗവര്‍ണ​േററ്റിലാണ്​ പുതിയ രോഗികള്‍ കൂടുതല്‍. 489 പേര്‍ക്കാണ്​ ഇവിടെ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. രണ്ടാമതുള്ള മസ്​കത്തില്‍ 267 പുതിയ രോഗികളുണ്ട്​. വിലായത്ത്​ തലത്തിലെ കണക്കുകള്‍ പരിശോധിക്കു​േമ്ബാള്‍ സുവൈഖാണ്​ ഇന്ന്​ മുന്നില്‍. 127 പേര്‍ക്കാണ്​ ഇവിടെ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. 124 രോഗബാധിതരുള്ള സുഹാറാണ്​ രണ്ടാമത്​. വിവിധ വിലായത്തുകളിലെ അസുഖ ബാധിതര്‍, സുഖപ്പെട്ടവര്‍, പുതിയ രോഗികള്‍ എന്നിവര്‍ ചുവടെ;
1. മസ്​കത്ത് ഗവര്‍ണറേറ്റ്​: മത്ര-8519,7527,27; ബോഷര്‍-10234,8432,32; മസ്​കത്ത്​- 1598,1469,4; അമിറാത്ത്-3126,2263,71; സീബ്​ -14925,11252, 122; ഖുറിയാത്ത്​-946,618,11.
2. വടക്കന്‍ ബാത്തിന: സുവൈഖ്​ -2622,1692,127; ഖാബൂറ-991,542,22; സഹം-2225,1243,105; സുഹാര്‍ -4167,2362,124; ലിവ -1120,575,36; ഷിനാസ്​ -1201,619,75.
3. തെക്കന്‍ ബാത്തിന: ബര്‍ക്ക-4148,2714,84; വാദി മആവില്‍-361,263,8; മുസന്ന-1837,1158,47; നഖല്‍ -380,237,7; അവാബി- 241,198,6; റുസ്​താഖ്​ -1712,1133,38.
4. ദാഖിലിയ: നിസ്​വ-1108,723,18; സമാഇല്‍-1078,743,16; ബിഡ്​ബിദ്-646,446,22; ഇസ്​കി -531,367,16; മന-185,123,2; ഹംറ-207,143,0; ബഹ്​ല -494,313,7; ആദം-244,151,15.
5. ദോഫാര്‍: സലാല- 2425,1474,9; മസ്​യൂന-57,45,0; ഷാലിം-66,50,0; മിര്‍ബാത്ത്​-168,167,0; തഖാ-16,11,0; തുംറൈത്ത്​-60,36,0; റഖിയൂത്ത്​ -9,5,0; ദല്‍ഖൂത്ത്​-10,6,0; മഖ്​ഷന്‍-1,0,0; സദാ- 1,0,0.
6. അല്‍ വുസ്​ത: ഹൈമ-148,127,0; ദുകം -1214,1163,0; അല്‍ ജാസിര്‍-192,153,4; മഹൂത്​ – 22,17,1.
7. തെക്കന്‍ ശര്‍ഖിയ: ബുആലി-970,800,5; ബുഹസന്‍-197,172,0; സൂര്‍-901,682,8; അല്‍ കാമില്‍ -227,153,7; മസീറ-14,8,0.
8. വടക്കന്‍ ശര്‍ഖിയ: ഇബ്ര- 316,200,4; അല്‍ ഖാബില്‍-129,89,5; ബിദിയ -285,161,4; മുദൈബി -973,611,19; ദമാ വതായിന്‍-207,121,9; വാദി ബനീ ഖാലിദ്​ -71,42,3.
9. ബുറൈമി: ബുറൈമി -810,575,17; മഹ്​ദ-21,19,1; സുനൈന-9,4,0.
10. ദാഹിറ: ഇബ്രി-1282,824,20; ദങ്ക്​-126,94,2; യന്‍കല്‍ -178,142,2.
11. മുസന്ദം: ഖസബ്​ -37,25,1; ദിബ്ബ-9,8,0; ബുക്ക -8,6,0.