തി​രുവനന്തപുരം: സംസ്ഥാനത്ത് കൊവി​ഡ് മൂലം മരി​ച്ചവരുടെ എണ്ണം ആറായി​. വെളളി​യാഴ്ച മരി​ച്ച ആലപ്പുഴ കോടംതുരുത്ത് സ്വദേശി​ ശാദരയ്ക്ക് സ്രവപരി​ശോധയി​ല്‍ കൊവി​ഡ് സ്ഥി​രീകരി​ച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ഇതോടെ കൊവി​ഡ് മൂലം സംസ്ഥാനത്ത് ഇതുവരെ മരി​ച്ചവരുടെ എണ്ണം അറുപത്തഞ്ചായി​. ശാരദയുടെ കുടുംബാംഗങ്ങള്‍ക്കും കൊവി​ഡ് സ്ഥി​രീകരി​ച്ചി​ട്ടുണ്ട്.

മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍, കുമ്ബള ആരിക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ , ഇരിങ്ങാലക്കുട പളളന്‍ വീട്ടില്‍ വര്‍ഗ്ഗീസ് പളളന്‍, കോട്ടയം സ്വദേശി​ യൗസേഫ് ജോര്‍ജ്,കോഴി​ക്കോട് സ്വദേശി​ ഷാഹി​ദ എന്നിവരുടെ മരണമാണ് നേരത്തേ റി​പ്പോര്‍ട്ടുചെയ്തത്.

അബ്ദുള്‍ ഖാദറിന് 71 വയസായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. പ്രമേഹ രോഗിയായിരുന്നു. ഈ മാസം 19നാണ് അബ്ദുള്‍ ഖാദറിന് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇരുപത്തൊന്നിന് വെന്റിലേറ്ററിലേക്ക് മാറ്റി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.

കാസര്‍കോട് കുമ്ബള ആര്യാക്കടവില്‍ അബ്ദുള്‍ റഹ്മാനാണ് മരിച്ച രണ്ടാമത്തെയാള്‍. 70 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അഞ്ചായി.

കൊവി​ഡ് മൂലം മരി​ച്ച ഇരിങ്ങാലക്കുട കൂത്തുപറമ്ബ് പളളന്‍ വീട്ടില്‍ വര്‍ഗ്ഗീസ് പളളന്‍ റിട്ട. കെ എസ് ഇ ജീവനക്കാരനായിരുന്നു. ഇയാളെ ജൂലൈ 18 നാണ് കൊവിഡ് ബാധിച്ച്‌ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

കോഴിക്കോട്ട് കഴിഞ്ഞ ദിവസം മരിച്ച ഷാഹിദയുടെ അന്തിമ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവെന്ന് സ്ഥിരീകരിച്ചു. അര്‍ബുദ രോഗിയായിരുന്ന ഇവരുടെ മാതാവ് റുഖിയാബിയും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. കഴി​ഞ്ഞ ദി​വസം മരി​ച്ച കോട്ടയം സ്വദേശി​ യൗസേഫ് ജോര്‍ജി​ന്റെ കൊവിഡ് പരിശോധനാഫലവും പോസിറ്റീവായി​രുന്നു.