തെ​ക്ക​ന്‍ ടെ​ക്സാ​സി​ല്‍ 85 മൈ​ല്‍ മൈ​ല്‍ വേ​ഗ​ത​യി​ല്‍ വീ​ശു​ന്ന ഹ​ന്നാ ചു​ഴ​ലി​ക്കാ​റ്റി​നൊ​പ്പം ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും തു​ട​രു​ന്നു. പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞടി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

അറ്റ്‌ലാന്റിക്കിലെ ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റാണിത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ ഭീഷണി. കോര്‍പ്പസ് ക്രിസ്റ്റി ഉള്‍പ്പെടുന്ന ന്യൂസെസ് കൗണ്ടിയില്‍ ഏകദേശം 362,000 ആളുകള്‍ താമസിക്കുന്നുണ്ട്. ഓരോ ദിവസവും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വൈറസ് കേസുകളുടെയും മരണങ്ങളുടെയും എണ്ണം കഴിഞ്ഞ ചില ആഴ്ചകളായി വര്‍ധിച്ചുവരികയാണ്.