കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജിലെ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു. ബാലുശ്ശേരി കരുമല സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിലെ അമ്ബതോളം ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. ആരോഗ്യവകുപ്പ് രണ്ട് വാര്‍ഡുകളിലായി സമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്. രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഉണ്ണികുളം, കരുമല വാര്‍ഡുകളില്‍ രോഗിയുമായി സമ്ബര്‍ക്കത്തിലായവരുടെ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് സമ്ബൂര്‍ണ ലോക്ക് ഡൗണാണ്. ഇന്നലെ 110 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സാ സൗകര്യം ഒരുക്കുന്നതില്‍ ജില്ലാ ഭരണകൂടം വേഗത കൂട്ടി . നിലവിലെ സ്ഥിതിയില്‍ ആഗസ്റ്റ് അവസാനത്തോടെ മൂവായിരത്തിനും നാലായിരത്തിനുമിടയില്‍ രോഗികള്‍ കൂടുമെന്നാണ് ജില്ലാ ആരോഗ്യ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.