ന്യൂഡല്‍ഹി: രാജ്യത്ത്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതിന്​ പിന്നാ​ലെ മലീനീകരണത്തില്‍ വന്ന കുറവ് വലിയ ചര്‍ച്ചയായിരുന്നു​. എന്നാല്‍ ലോക്​ഡൗണിനുപിന്നാലെ ഫാക്​ടറികള്‍ തുറക്കുകയും നഗരങ്ങളില്‍ ജനജീവിതം സാധാരണഗതിയിലെത്തുകയും ചെയ്​തതോടെ എല്ലാം പൂര്‍വ്വ സ്ഥിതിയിലായി.

മലനീകരണത്തി​​െന്‍റ ഉയര്‍ന്ന തോതുകാരണം ഡല്‍ഹിയിലെ ഒാഖ്​ലയില്‍ യമുനനദിയില്‍ മാലിന്യം നുരഞ്ഞുപൊങ്ങുന്നതാണ്​ പുതിയ കാഴ്​ച. കഴിഞ്ഞവര്‍ഷവും യമുനയുടെ ഉപരിതലത്തില്‍ രാസവസ്​തുക്കളുടെ അംശമുള്ള പത ദൃശ്യമായിരുന്നു.

ലോക്​ഡൗണിന്​ പിന്നാ​െല തെളിനീരുമായി ഒഴുകുന്ന യമുനയുടെ ചിത്രങ്ങള്‍ വലിയ വാര്‍ത്തപ്രാധാന്യം നേടിയിരുന്നു. യമുനയില്‍ ജലം തെളിഞ്ഞതോടെ ദേശാടന പക്ഷികള്‍ യമുനയിലേക്ക്​ കൂട്ടമായി എത്തിയിരുന്നു.