റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ ടെസ്​റ്റുകള്‍ 30 ലക്ഷത്തിലെത്തി. അരലക്ഷത്തിലേറെ ടെസ്​റ്റുകളാണ്​ ദിനംപ്രതി നടക്കുന്നത്​.

ഇത്രയും ടെസ്​റ്റ്​ നടന്നുകഴിഞ്ഞപ്പോള്‍ രാജ്യത്തെ ആകെ കോവിഡ്​ കേസുകളുടെ എണ്ണം 2,64,973 ആയി. ഇതില്‍ 2,17,782 പേര്‍ സുഖം പ്രാപിച്ചു. 2703 പേര്‍ മരിച്ചു. ബാക്കി 44,488 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നു.

ഇതില്‍ 2120 പേരുടെ നില ഗുരുതരമാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തിനിരക്ക്​ 82.2 ശതമാനമായി ഉയരുകയും ചെയ്​തു.

ശനിയാഴ്​ച റിപോര്‍ട്ട്​ ചെയ്​ത പുതിയ കേസുകളുടെ എണ്ണം 2201 ആണ്​. 2051 പേര്‍ പുതുതായി രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രാജ്യത്തി​​െന്‍റ വിവിധ ഭാഗങ്ങളിലായി മരിച്ചത്​ 31 പേരാണ്​.

റിയാദില്‍ 20 പേര്‍ മരിച്ചു. ജിദ്ദ -രണ്ട്​, ദമ്മാം -ഒന്ന്​, ത്വാഇഫ്​ -ഒന്ന്​, മുബറസ്​ -ഒന്ന്​, ഹഫര്‍ -ഒന്ന്​, തബൂക്ക്​ -മൂന്ന്​, ഖര്‍ജ്​ -ഒന്ന്​, വാദി ദവാസിര്‍ -ഒന്ന്​ എന്നിങ്ങനെയാണ്​ മറ്റിടങ്ങളിലെ മരണസംഖ്യ.

ശനിയാഴ്​ച നടന്നത്​ 52,812 ടെസ്​റ്റുകളാണ്​. രാജ്യത്താകെ ഇതുവരെ 2,999,740 ടെസ്​റ്റുകളായി. രാജ്യത്തെ ചെറുതും വലുതുമായ 202 പട്ടണങ്ങളാണ്​​ രോഗത്തി​​െന്‍റ പിടിയിലായത്​.

റിയാദിലാണ്​​ ശനിയാഴ്​ച പുതിയ രോഗികള്‍ കൂടുതലുണ്ടായത്​-118. എന്നാല്‍ മുന്‍ദിവസങ്ങളെ അപേക്ഷിച്ച്‌​ വളരെ കുറഞ്ഞ പ്രതിദിന കണക്കുമാണിത്​. റിയാദില്‍ ആകെ മരണ സംഖ്യ 749 ആയി. ജിദ്ദയില്‍ 644ഉം മക്കയില്‍ 517ഉം ആണ്​.

മരണം പ്രദേശം തിരിച്ച കണക്ക്​:
റിയാദ്​ -749, ജിദ്ദ -644, മക്ക -517, മദീന -112, ദമ്മാം -90, ഹുഫൂഫ്​ -94, ത്വാഇഫ്​ -79, തബൂക്ക്​ -46, ബുറൈദ-36, ജീസാന്‍-24, അറാര്‍-23, ഖത്വീഫ്-22​, മുബറസ്​-20, ഹഫര്‍ അല്‍ബാത്വിന്‍-24, ഹാഇല്‍-18, വാദി ദവാസിര്‍-17, അല്‍ഖുവയ്യ-14, ഖോബാര്‍-12, ​ബെയ്​ഷ്​-12, ഖര്‍ജ്​-13, സബ്​യ-11, അല്‍ബാഹ-10, അബഹ-9, സകാക-8, ഖമീസ്​ മുശൈത്ത്​​-7​, ബീഷ​-7, മഹായില്‍-7, അബൂഅരീഷ്​-6, അയൂണ്‍-5, ഹുറൈംല-5, ഉനൈസ-5, അല്‍മജാരിദ-4, നാരിയ-3, ജുബൈല്‍-3, ഖുന്‍ഫുദ-3, അഹദ്​ റുഫൈദ-3, നജ്​റാന്‍ -3, സുലയില്‍-3, ശഖ്​റ-3, യാംബു-2, അല്‍മദ്ദ-2, അല്‍ബദാഇ-2, ദഹ്​റാന്‍-2, ഖുറായത്​-2, അല്‍റസ്​-2, അല്‍അര്‍ദ-2, മുസാഹ്​മിയ-2, ഹുത്ത സുദൈര്‍-2, റിജാല്‍ അല്‍മ-2, റഫ്​ഹ-1, സുല്‍ഫി-1, ദുര്‍മ -1, അല്‍നമാസ്-​ 1, ഹുത്ത ബനീ തമീം -1, താദിഖ്​ -1, മന്‍ദഖ്​ -1, അല്‍ദായര്‍ -1.