ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് 2.35 ശതമാനം മാത്രമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഇന്ത്യയിലാണ്. രോഗമുക്തിനിരക്ക് വീണ്ടും ഉയര്‍ന്ന് 63.54% ആയി.

ഒറ്റദിവസം 4.2 ലക്ഷം കോവിഡ് പരിശോധനകള്‍ എന്ന നേട്ടത്തില്‍ ഇന്ത്യയെത്തി. ഇതാദ്യമായാണു രാജ്യത്തെ കോവിഡ് പരിശോധനകളുടെ എണ്ണം ഇത്രയും വര്‍ധിക്കുന്നത്.

മരണനിരക്കില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ കുറവ് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും മന്ത്രാലയം പറഞ്ഞു.