നാലു മാസത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ കേരളത്തില്‍ തിരിച്ചെത്തി. കഴിഞ്ഞ ദിവസം റോഡ് മാര്‍ഗ്ഗമാണ് അദ്ദേഹം കൊച്ചിയില്‍ എത്തിയത്. എന്നാല്‍ അമ്മയും മറ്റംഗങ്ങളുമുള്ള കൊച്ചി തേവരയിലെ വീട്ടിലേക്ക് രണ്ടാഴ്‍ചകള്‍ക്കു ശേഷമേ അദ്ദേഹം പ്രവേശിക്കൂ. അതുവരെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ക്വാറന്‍റൈനില്‍ ആയിരിക്കും.

ആദ്യമായി കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട സമയത്ത് ചെന്നൈയിലെ വസതിയിലായിരുന്ന മോഹന്‍ലാല്‍ നാലു മാസം അവിടെ തുടരുകയായിരുന്നു. ബിഗ് ബോസ് മലയാളത്തിന്‍റെ അവതാരകനായിരുന്ന മോഹന്‍ലാല്‍ അതിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മാര്‍ച്ച്‌ മൂന്നാംവാരം ചെന്നൈയില്‍ ഉണ്ടായിരുന്നു. രാജ്യവ്യാപകമായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഭാര്യയ്ക്കും മകന്‍ പ്രണവിനുമൊപ്പം ചെന്നൈയിലെ വീട്ടില്‍ തന്നെ കഴിയാനായിരുന്നു മോഹന്‍ലാലിന്‍റെ തീരുമാനം.

ഇതിനിടെ മോഹന്‍ലാലിന്റേയും മകന്‍ പ്രണവിനെയും പിറന്നാളുള്‍പ്പെടെ കടന്നുപോയി എല്ലാം ചെന്നൈയിലെ വീട്ടില്‍ തന്നെയായിരുന്നു താരം ആഘോഷിച്ചത്. ഇപ്പോള്‍ അമ്മയെ കാണാനായാണ് കേരളത്തിലെത്തിയിരിക്കുന്നത് എന്നാണ് വിവരം.