ലെസ്റ്റര്‍ സിറ്റി അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ആണ് നേരിടേണ്ടത്. എന്നാല്‍ അന്ന് കളത്തില്‍ ഇറങ്ങുമ്ബോള്‍ അവരുടെ ആറ് പ്രധാന താരങ്ങള്‍ ടീമില്‍ ഉണ്ടാകില്ല. മാഡിസണ്‍, ബെന്‍ ചില്വെല്‍, ഫുച്സ്, ഡാനിയല്‍ അമാര്‍ടി, റിക്കാര്‍ഡോ പെരേര എന്നിവര്‍ പരിക്ക് കാരണം നാളെ പുറത്തായിരിക്കും. ഒപ്പം അവരുടെ പ്രധാന സെന്റര്‍ ബാക്കായ സൊയുഞ്ചുവും പുറത്തായിരിക്കും. ബൗണ്മതിന് എതിരായ മത്സരത്തില്‍ കിട്ടിയ ചുവപ്പ് കാര്‍ഡാണ് സൊയുഞ്ചുവിനെ പുറത്തിരുത്തുന്നത്.

സൊയുഞ്ചുവിന്റെ അഭാവത്തില്‍ എവന്‍സും സീനിയര്‍ താരം മോര്‍ഗനും ആയിരിക്കും ഡിഫന്‍സില്‍ പ്രധാനികള്‍ ആയി ഉണ്ടാവുക. അവസാന രണ്ടു മത്സരങ്ങളില്‍ പരിക്ക് കാരണം കളിക്കാതിരുന്ന ആള്‍ബ്രൈറ്റണ്‍ നാളെ ഉണ്ടാകും എന്ന് ലെസ്റ്റര്‍ പരിശീലകന്‍ ബ്രണ്ടണ്‍ റോഡ്ജസ് പറഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിരയില്‍ ലെഫ്റ്റ് ബാക്ക് ലൂക് ഷോ നാളെ ഉണ്ടാകില്ല. ലെസ്റ്ററിനെതിരെ ഒരു സമനില എങ്കിലും നേടിയാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആദ്യ നാലില്‍ ഫിനിഷ് ചെയ്യാം.