തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ച ആ​ലു​വ സ്വ​ദേ​ശി ചെ​ല്ല​പ്പ​ന്‍, ന്യു​മോ​ണി​യ ബാ​ധി​ച്ചു മ​രി​ച്ച ത​ല​ശേ​രി സ്വ​ദേ​ശി ലൈ​ല എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു​വെ​ന്ന് തെ​ളി​ഞ്ഞ​ത്.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച​യാ​ണ് ചെ​ല്ല​പ്പ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്.

ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും മൊ​ബൈ​ല്‍ ഐ​സി​യു​വി​ല്‍ കേരളത്തിലേക്കു വരികയായിരുന്നു ലൈ​ല. വ​രു​ന്ന വ​ഴി ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഇവരെ ബ​ത്തേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മ​ര​ണം സം​ഭ​വി​ച്ചു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ ട്രൂനാറ്റ് പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ല്‍ വ​ച്ച് ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. മൃതദേഹം കോ​വി​ഡ് പ്രോ​ട്ട​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​ക​രി​ക്കും. ഇ​തോ​ടെ ശ​നി​യാ​ഴ്ച മാ​ത്രം കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 58 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​ത്.