• അജു വാരിക്കാട്

ഹ്യുസ്റ്റൺ : ട്രോപ്പിക്കൽ സ്ടോം “ഹന്നാ” തെക്ക് കിഴക്കൻ ടെക്സാസിൽ 30 മൈലിൽ അധികം വേഗത്തിൽ ശക്തമായ മഴയും കാറ്റും ഉണ്ടാക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ശനിയാഴ്ച കോർപ്പസ് ക്രിസ്റ്റിക്ക് തെക്ക് മാറി ലാൻഡ്ഫാൾ ഉണ്ടാവുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്, അവസാനം ലഭിച്ച  അപ്ഡേറ്റുകൾ പ്രകാരം “ഹന്ന” യുടെ  ട്രാക്ക് കൂടുതൽ തെക്കോട്ട് മാറിയിട്ടുണ്ട്. അതിനാൽ തന്നെ ഹ്യുസ്റ്റൺ പ്രദേശങ്ങളിൽ പ്രതീക്ഷിച്ചിരുന്ന വലിയ ആഘാതം ഒഴിഞ്ഞുമാറിയെന്ന് കാലാവസ്ഥാ കേന്ദ്രം.

ശനിയാഴ്ച കരയ്ക്കടിക്കയുന്ന ന്യുനമർദ്ദം ശക്തമായ മഴയും ശക്തമായ കാറ്റും തെക്കൻ ടെക്സാസ് മുഴുവനും കൊണ്ടുവരുന്നു. ചുഴലിക്കാറ്റിനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വാരാന്ത്യത്തിലും അടുത്ത ആഴ്ച തുടക്കത്തിലും വ്യാപകമായ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൃഷ്ടി പ്രദേശങ്ങളിൽ 3 മുതൽ 6  ഇഞ്ച് വരെ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ചില താഴ്ന്നയിടങ്ങളിൽ വെള്ളപ്പൊക്കത്തിനു സാധ്യതയുള്ളതിനാൽ വഴിയാത്രക്കാർ അനാവശ്യമായ യാത്രകൾ ഒഴിവാക്കണം എന്ന് കോർപസ് ക്രിസ്റ്റി അധികൃതർ അറിയിച്ചു.