പ്രീമിയര്‍ ലീഗിലെ അവസാന ദിവസം ചാമ്ബ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാന്‍ വേണ്ടി നേര്‍ക്കുനേര്‍ വരുന്ന ടീമുകളാണ് ലെസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും. ഇപ്പോള്‍ ഒരു പോയന്റിന്റെ മാത്രം വ്യത്യാസമാണ് രണ്ട് ടീമുകളും തമ്മില്‍ ഉള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 63 പോയന്റുമായി മൂന്നാം സ്ഥാനത്തും ലെസ്റ്റര്‍ സിറ്റി 62 പോയന്റുമായി അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. ലീഗിലെ അവസാന മത്സരത്തില്‍ ലെസ്റ്ററിന്റെ ഗ്രൗണ്ടില്‍ വെച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

എന്നാല്‍ സമ്മര്‍ദ്ദം മുഴുവന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മുകളില്‍ ആണ് എന്നും ലെസ്റ്ററിന് യാതൊരു സമ്മര്‍ദ്ദവും ഇല്ലായെന്നും ലെസ്റ്റര്‍ സിറ്റി പരിശീലകന്‍ റോഡ്ജസ് പറയുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചാമ്ബ്യന്‍സ് ലീഗ് യോഗ്യത നിര്‍ബന്ധമാണ്. കാരണം അവര്‍ അത്രയും വില കൊടുത്ത് ടീം ഉണ്ടാക്കുന്നവരാണ്. ചാമ്ബ്യന്‍സ് ലീഗ് യോഗ്യത ഇല്ലായെങ്കില്‍ അവരുടെ സീസണ്‍ പരാജയമായേ എല്ലാവരും കാണുകയുള്ളൂ. ലെസ്റ്റര്‍ പരിശീലകന്‍ പറഞ്ഞു. എന്നാല്‍ ലെസ്റ്ററിന് അങ്ങനെ ഇല്ല. ചാമ്ബ്യന്‍സ് ലീഗ് യോഗ്യത ലെസ്റ്റര്‍ ആഗ്രഹിക്കുന്നുണ്ട് എങ്കിലും അത് കിട്ടിയില്ലെങ്കിലും ലെസ്റ്ററില്‍ എല്ലാവരും ഈ സീസണ്‍ നല്ലതായിരുന്നു എന്നേ പറയൂ. റോഡ്ജസ് പറഞ്ഞു.