തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും രോഗവ്യാപനത്തിന് ശമനമില്ലാത്ത തിരുവനന്തപുരത്തെ സമൂഹവ്യാപന ക്ലസ്റ്ററുകള്‍ക്ക് പുറത്തേക്കും രോഗം പടരുന്നു.

നഗരത്തിലും രോഗം പടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭയിലെ ലോക്ക് ഡൗണ്‍ തുടരും. അതേസമയം, സംസ്ഥാനവ്യാപകലോക്ക്ഡൗണ്‍ വേണ്ടെന്നാണ് സര്‍വകക്ഷിയോഗത്തില്‍ ഉണ്ടായ നിര്‍ദേശം.

ട്രിപ്പിള്‍ ലോക്കിട്ട് പൂട്ടിയിട്ടും സമൂഹവ്യാപനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത പൂന്തുറ, പുല്ലുവിള എന്നിവയ്ക്ക് പുറമെ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളായ പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപള്ളി എന്നിവിടങ്ങളില്‍ രോഗം കുറയുന്നേയില്ല. രോഗവ്യാപനം കണ്ടെത്തി 20 ദിവസം കഴിഞ്ഞിട്ടും ഇത് പിടിച്ചുനിര്‍ത്താനാവുന്നില്ല എന്നത് തന്നെയാണ് പ്രധാന ഭീഷണി. രോഗവ്യാപനത്തോത് കുറഞ്ഞെന്ന് സര്‍ക്കാര്‍ പറയുമ്ബോഴും ഭീഷണിയായി ട്രിപ്പിള്‍ ലോക്ക്ഡൗണിലും സമീപപ്രദേശങ്ങളില്‍ രോഗം പടരുകയാണ്.