ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ല്‍ കോ​​വി​​ഡ് രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം ര​​ണ്ടുലക്ഷത്തിലേക്ക് അടുക്കുന്നു. ഇ​​ന്ന​​ലെ 6785 പേ​​ര്‍​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ഒ​​രു ദി​​വ​​സ​​ത്തെ ഉ​​യ​​ര്‍​​ന്ന ക​​ണ​​ക്കാ​​ണി​​ത്. ഇതോടെ ആ​​കെ രോ​​ഗി​​ക​​ള്‍ 1,99,749 ആയി.

ഇ​​ന്ന​​ലെ 88 പേ​​ര്‍ രോഗം ബാധിച്ച്‌ മ​​രി​​ച്ചു.ഇതോടെ സംസ്ഥാനത്തെ ആ​​കെ മ​​ര​​ണം 3320 ആയി ഉയര്‍ന്നു. ഇ​​ന്ന​​ലെ രോഗബാധ സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിവരാണ്. 38 പേര്‍ അന്യസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. ഇതില്‍ നാലുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.

53,132 പേര് നിലവില്‍ ചികിത്സയിലുണ്ട്. 6504 പേര്‍ ഇ​​ന്ന​​ലെ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയത് 1,43,297 പേരാണ്. 65,150 സാമ്ബിളുകള്‍ ഇ​​ന്ന​​ലെ പരിശോധിച്ചു. ചെ​​ന്നൈ​​യി​​ല്‍ ഇ​​ന്ന​​ലെ 1299 കോ​​വി​​ഡ് കേ​​സു​​ക​​ള്‍ സ്ഥി​​രീ​​ക​​രി​​ച്ചു.