ലണ്ടന്‍: ബ്രിട്ടനിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചകള്‍ സംഭവിച്ചുവെന്ന് തുറന്ന് സമ്മതിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറച്ച് കൂടി കാര്യക്ഷമമാക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്രാ മാധ്യമമായ ബിബിസിക്കു നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ആദ്യഘട്ടത്തില്‍ വൈറസിനെയോ അതിന്റെ വ്യാപനത്തേയോ കൃത്യമായി മനസിലാക്കാന്‍ ഗവണ്മെന്റിനോ ആരോഗ്യ മേഖലയ്ക്കോ സാധിച്ചിരുന്നില്ല- ജോണ്സണ് പറഞ്ഞു. വീഴ്ചകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും മന്ത്രിമാര്‍ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ അതേക്കുറിച്ചും സ്വന്ത്രമായ അന്വേഷണം നടത്തുമെന്ന് കഴിഞ്ഞയാഴ്ച ബോറിസ് ജോണ്സണ് പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടനില്‍ ഇതുവരെ 2,97,914 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 45,677 പേര് വൈറസ് ബാധയേത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു.