വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ആ​ഗോ​ള മ​ഹാ​മാ​രി​യാ​യ കോ​വി​ഡ് വൈ​റ​സി​നെ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഏ​റ്റ​വും കൂ​ടു​ത​ല്‍ വൈ​റ​സ് ബാ​ധ​യും മ​ര​ണ​ങ്ങ​ളും ഉ​ള്ള ചി​ല രാ​ജ്യ​ങ്ങ​ള്‍​ക്ക് പോ​ലും ഇ​തി​നെ നി​യ​ന്ത്രി​ച്ച്‌ നി​ര്‍​ത്താ​നാ​യെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ​ക്താ​വ് ഡോ. ​മ​രി​യ വാ​ന്‍​കെ​ര്‍​കോ​വ് പ​റ​ഞ്ഞു.

രാ​ജ്യം സ​ന്പ​ന്ന​മോ ദ​രി​ദ്ര​മോ എ​ന്ന​ത് പ്ര​ശ്ന​മ​ല്ല, ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ സ​മീ​പ​ന​വും അ​ട​ക്കം എ​ല്ലാ മേ​ഖ​ല​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി ഇ​ട​പെ​ട്ടാ​ല്‍ കോ​വി​ഡി​നെ നി​യ​ന്ത്രി​ക്കാ​നാ​കു​മെ​ന്ന് അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. സാ​മൂ​ഹ്യ അ​ക​ലം, കൈ ​ക​ഴു​ക​ല്‍, മാ​സ്ക് ധ​രി​ക്ക​ല്‍, ജാ​ഗ്ര​ത പാ​ലി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യേ​ക്കു​റി​ച്ചും അ​വ​ര്‍ ആ​വ​ര്‍​ത്തി​ച്ച്‌ വ്യ​ക്ത​മാ​ക്കി.