അ​മേ​രി​ക്ക​യി​ല്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇതേ തുടര്‍ന്ന് രോ​ഗി​​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നു​ള്ള ശേ​ഷി​ക്കു​മ​പ്പു​റ​ത്തേ​ക്ക് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും വൈ​റ​സ് ബാ​ധി​ത​രെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ക്കി അ​യ​ക്കു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.ടെ​ക്സ​സി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ത്യാ​വ​ശ്യ​മാ​യി ചി​കി​ത്സ വേ​ണ്ട​വ​രെ മാ​ത്ര​മാ​ണ് അ​ഡ്മി​റ്റ് ചെ​യ്യു​ന്ന​തെ​ന്നും ബാ​ക്കി​യു​ള്ള വൈ​റ​സ് ബാ​ധി​ത​രെ ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി വീ​ടു​ക​ളി​ലേ​ക്ക് ത​ന്നെ മ​ട​ക്കി അ​യ​ക്കു​ക​യാ​ണെ​ന്നു​മാ​ണ് വി​വ​രം.

പ​ല​പ്രേ​ദേ​ശ​ങ്ങ​ളി​ലും കോ​വി​ഡ് ബാ​ധി​ത​ത​രു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ പോ​ലു​മാ​കു​ന്നി​ല്ല. ടെ​ക്സ​സ്, ജോ​ര്‍​ജി​യ, ഇ​ല്ലി​നോ​യി​സ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് സ്ഥി​തി​ഗ​തി​ക​ള്‍ രൂ​ക്ഷ​മെ​ന്നാ​ണ് വി​വ​രം. രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 62,000ത്തോ​ളം പേ​ര്‍​ക്കാ​ണ് പു​തി​യ​താ​യി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 42,31,344 ആ​യി. ആ​കെ മ​ര​ണം 1,48,184 ആ​വു​ക​യും ചെ​യ്തു.