അഫ്ഗാനിസ്താനില്‍ ഏറ്റുമുട്ടലില്‍ 24 താലിബാന്‍ ഭീകരരെ അഫ്ഗാന്‍ സുരക്ഷാ സേന വധിച്ചു. 27 ഭീകരര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.സാബൂല്‍ പ്രവിശ്യയിലെ അര്‍ഗന്‍ദാബ്, ഷിന്‍ക്‌സായി, ഷാ ജോയ് എന്നീ ജില്ലകളില്‍ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്.

അതേ സമയം ഹെരാത്ത് പ്രവിശ്യയിലെ അദ്രാക്‌സാന്‍ ജില്ലയില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ ആറ് പ്രാദേശിക താലിബാന്‍ ഭീകര കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രി അസദുള്ള ഖാലിദ് അറിയിച്ചു. ഹെരാത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.