തിരുവനന്തപുരം: തലസ്ഥാനത്തു നിന്ന് കോവിഡ് വ്യാപനം സമീപ ജില്ലകളിലേയ്ക്ക്. ജാഗ്രത ആവശ്യപ്പെടുന്ന സാഹചര്യമാണ് തിരുവനന്തപുരത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ജില്ലയിലെ അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകളില്‍ രോഗം കുറയുന്ന പ്രവണത കാണുന്നില്ല. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് എന്നീ ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പുല്ലുവിളയില്‍ ഇതുവരെ 6781 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 288 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. ഇവിടുത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 42.92 ശതമാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജില്ലയില്‍ 167 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്