ഹൈദരാബാദ്: കോവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച്‌ നടത്തിയ ഒരു വിവാഹത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജൂലായ് 22-ന് ആന്ധ്രയില്‍ നടന്ന ഒരു വിവാഹസദ്യയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് നിരത്തിയ ഊണുമേശകളും പിപിഇ കിറ്റുധരിച്ച കാറ്ററിങ് ജീവനക്കാരെയും ദൃ‌ശ്യങ്ങളില്‍ കാണാം.

കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലുളള കോട്ടി കാറ്റേഴ്‌സാണ് വിവാഹസദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്. 150-200 പേര്‍ക്കുളള ഭക്ഷണം ഒരുക്കാനായിരുന്നു ഓര്‍ഡര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം സദ്യയെന്നും നിര്‍ബന്ധത്തിന്റെ ഭാ​ഗമായാണ് കാറ്ററിങ് ജീവനക്കാരോട് പിപിഇ കിറ്റുകള്‍ ധരിക്കാന്‍ ആവശ്യപ്പെട്ടത്.

12 പേരാണ് ഭക്ഷണം വിളമ്ബുന്നതിനായി പിപിഇ കിറ്റ് ധരിച്ച്‌ എത്തിയത്. ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്ബ് ഇവരുടെ ശരീര താപനിലയും പരിശോധിച്ചിരുന്നു. സാനിറ്റൈസറും സാമൂഹിക അകലവും പാലിച്ചുകൊണ്ട് മാനദണ്ഡങ്ങള്‍ ഒന്നും തെറ്റിക്കാതെ ആയിരിന്നു വിവാഹം.