കൊച്ചി: നഗ്ന ശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിക്കുകയും അതിന്റെ വീഡിയോ ദൃശ്യം പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സൈബര്‍ ഡോമിന്റെ നിര്‍ദേശത്തില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസ് എടുത്തത്. തുടര്‍ന്ന് എറണാകുളം സൗത്ത് സിഐ അനീഷ് രഹ്നയുടെ വീട്ടിലെത്തി പരിശോധന നടത്തുകയും ചിത്ര രചനയ്ക്ക് ഉപയോഗിച്ച പെയിന്റുകളും ബ്രഷും ഉള്‍പ്പടെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. നീതി ലഭിക്കുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് രഹ്ന ഫാത്തിമ പ്രതികരിച്ചു.