കോഴിക്കോട്: വടകര എം.പി കെ. മുരളീധരന്‍ കോവിഡ് പരിശോധന നടത്തി. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ കോവിഡ് പരിശോധന നടത്താന്‍ എം.പിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. നാളെ മുരളീധരന്‍െ്‌റ കോവിഡ് ഫലം വരും. പരിശോധനാ ഫലം വരുന്നത് വരെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചതായി കെ. മുരളീധരന്‍െ്‌റ ഓഫീസ് അറിയിച്ചു.

ഇതിനിടെ തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാറും സ്വയം നിരീക്ഷണത്തില്‍ പോയി. നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേയര്‍ നിരീഷണത്തില്‍ പോയത്. ഒരു കോര്‍പ്പറേഷന്‍ ജീവനക്കാരിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മേയര്‍ നിരീക്ഷണത്തില്‍ പോയില്ലെന്ന് പ്രാചരണം ഉണ്ടായപ്പോള്‍ താന്‍ നിരീക്ഷണത്തിലാണെന്ന് അദ്ദേഹത്തിന്‍െ്‌റ ഓഫീസില്‍ നിന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.