ചെ​ങ്ങ​ന്നൂ​ര്‍: ചെ​ങ്ങ​ന്നൂ​രി​ല്‍ വ്യാ​ഴാ​ഴ്ച മ​രി​ച്ച 55 വ​യ​സു​കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ചെ​ങ്ങ​ന്നൂ​രി​ല്‍ താ​മ​സി​ക്കു​ന്ന തെ​ങ്കാ​ശി സ്വ​ദേ​ശി ബി​നൂ​രി ആ​ണ് മ​രി​ച്ച​ത്. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ല്‍ കു​ട​നി​ര്‍​മാ​ണം ന​ട​ത്തു​ന്ന ആ​ളാ​ണ്. ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട ഇ​ദ്ദേ​ഹ​ത്തെ ചെ​ങ്ങ​ന്നൂ​രി​ലെ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യായിരുന്നു മരിച്ചത്.