ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ന്ന​ര​ക്കോ​ടി ക​വി​ഞ്ഞു. ഇ​തു​വ​രെ 15,641,091 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.ആ​റ​ര ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​കു​ക​യും ചെ​യ്തു. ഇ​ന്നു​വ​രെ 635,633 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. 9,530,008 പേ​ര്‍ ഇ​തി​ന​കം രോ​ഗ മു​ക്ത​രാ​യെ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. ലോ​ക​ത്ത് ആ​കെ 5,475,450 കോ​വി​ഡ് രോ​ഗി​ക​ളാ​ണു​ള്ള​ത്. കോ​വി​ഡ് ബാ​ധി​ച്ച 213 രാ​ജ്യ​ങ്ങ​ളി​ലാ​യി 5,475,450 പേ​ര്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

ലോകത്ത് കൊവിഡ് വ്യാപനം ഏറ്റവും തീവ്രമായ രാജ്യമാണ് അമേരിക്ക. ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 4,126,112 പോസിറ്റീവ് കേസുകളാണ് എന്ന് വേള്‍ഡോ മീറ്റര്‍ വ്യക്തമാക്കുന്നു. അമേരിക്കയില്‍ 10,000 പേരെ എടുത്താല്‍ 120 ആളുകളും കൊവിഡ് രോഗികളാണ്. ഇതുവരെ 146,000ലേറെ പേര്‍ മരണപ്പെട്ട യുഎസ് ആളോഹരി മരണനിരക്കില്‍ ആറാം സ്ഥാനത്താണ്. യുകെ, സ്‌പെയിന്‍, ഇറ്റലി, ചിലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് അമേരിക്കയ്‌ക്ക് മുന്നില്‍. ഇന്ന് ഇതുവരെ 25,000ത്തിലേറെ പുതിയ രോഗികള്‍ അമേരിക്കയിലുണ്ടായി. പുതുതായി 400 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ലാറ്റിനമേരിക്കയിലെ കൊവിഡ് രോഗികള്‍ 40 ലക്ഷം പിന്നിട്ടു. അമേരിക്ക കഴിഞ്ഞാല്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. 22 ലക്ഷത്തിലേറെ പോസിറ്റീവ് കേസുകളും 83,000ത്തോളം മരണവുമാണ് ബ്രസീലിനെ പിടിച്ചുലച്ചത്. 10 ലക്ഷത്തിലേറെ രോഗികളുള്ള ഇന്ത്യയാണ് കൊവിഡ് വ്യാപനത്തില്‍ ലോകത്ത് മൂന്നാമത്.