തിരുവനന്തപുരം: കൊവിഡ് വ്യാപനം ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനമെടുക്കും. ഇ​​​ന്ന​​​ലെ ചേ​​​ര്‍​​​ന്ന മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍ ഇ​​​ക്കാ​​​ര്യം ച​​​ര്‍​​​ച്ച ചെ​​​യ്തെ​​​ങ്കി​​​ലും സം​​​സ്ഥാ​​​നം വീ​​​ണ്ടും അ​​​ട​​​ച്ചി​​​ട്ടാ​​​ല്‍ സാമ്പ​​​ത്തി​​​ക​​​മാ​​​യി ത​​​ക​​​രു​​​മെ​​​ന്നും പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ര്‍ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ ജീ​​​വി​​​തം ദു​​​രി​​ത​​പൂ​​​ര്‍​​​ണ​​​മാ​​​കു​​​മെ​​​ന്നും ഒ​​​രു വി​​​ഭാ​​​ഗം മ​​​ന്ത്രി​​​മാ​​​ര്‍ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. രോ​​​ഗ​​​വ്യാ​​​പ​​​ന​​​മു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളാ​​​ണ് അ​​​ട​​​യ്ക്കേ​​​ണ്ട​​​തെ​​​ന്നും അ​​വ​​ര്‍ പ​​​റ​​​ഞ്ഞു.

ഇ​​​ന്ന​​​ല​​​ത്തെ മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗ​​​ത്തി​​​ല്‍ കോ​​​വി​​​ഡ് വ്യാ​​​പ​​​നം ച​​​ര്‍​​​ച്ച​​​യാ​​​യ​​​പ്പോ​​​ള്‍ സമ്പൂ​​​ര്‍​​​ണ ലോ​​​ക്ക്ഡൗ​​​ണ്‍ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ല്‍ ര​​​ണ്ട് അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളു​​​ണ്ടാ​​​യി. പൂ​​​ര്‍​​​ണ​​​മാ​​​യി അ​​​ട​​​ച്ചി​​​ട​​​ലാ​​​ണു ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ വ​​​ഴി​​​യെ​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി അ​​​ട​​​ക്ക​​​മു​​​ള്ളവരും വാ​​​ദി​​​ച്ചു. എ​​​ന്നാ​​​ല്‍, ഇ​​​പ്പോ​​​ള്‍ത്ത​​​ന്നെ ത​​​ക​​​ര്‍​​​ന്നു​​​ കി​​​ട​​​ക്കു​​​ന്ന സാ​​​ന്പ​​​ത്തി​​​ക ​​​സ്ഥി​​​തി​​​യി​​​ല്‍ സ​​​മ്പൂ​​​ര്‍​​​ണ അ​​​ട​​​ച്ചി​​​ട​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ദു​​​രി​​​തം സൃ​​​ഷ്ടി​​​ക്കു​​​ക​​​യേ ഉ​​​ള്ളൂ​​​വെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​റി​​​ച്ചു​​​ള്ള വാ​​​ദ​​​ഗ​​​തി. വി​​​ദ​​​ഗ്ധ​​​ര​​​ട​​​ക്കം വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ച​​​ര്‍​​​ച്ച ന​​​ട​​​ത്തി​ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗ​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

ഇ​​​ന്നു വി​​​ളി​​​ച്ചു​​​ ചേ​​​ര്‍​​​ത്തി​​​രി​​​ക്കു​​​ന്ന സ​​​ര്‍​​​വ​​​ക​​​ക്ഷി യോ​​​ഗ​​​ത്തി​​​ന്‍റെ​​​യും മ​​​റ്റും അ​​​ഭി​​​പ്രാ​​​യ​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കും. പ്ര​​​തി​​​ദി​​​ന രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം 3000 മു​​​ത​​​ല്‍ 5000 വ​​​രെ​​​യാ​​​യി ഉ​​​യ​​​രാ​​​മെ​​​ന്ന ദു​​​ര​​​ന്ത പ്ര​​​തി​​​ക​​​ര​​​ണ വ​​​കു​​​പ്പി​​​ന്‍റെ റി​​​പ്പോ​​​ര്‍​​​ട്ട് അ​​​ട​​​ക്കം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി സൂ​​​ചി​​​പ്പി​​​ച്ച​​​താ​​​യാ​​​ണ് വി​​​വ​​​രം.