കൊച്ചി: എറണാകുളം കാക്കനാട് കരുണാലയ കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ഇവര്‍ക്ക് കോണ്‍വെന്റില്‍ തന്നെ ചികിത്സ നല്‍കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച കൊവിഡ് ബാധിച്ച്‌ മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ സമ്ബര്‍ക്കപ്പട്ടികയിലുള്ളവരാണ് കൊവിഡ് സ്ഥിരീകരിച്ച കന്യാസ്ത്രീകള്‍. കഴിഞ്ഞ ദിവസം തന്നെ ആലുവ ചുണങ്ങംവേലിയിലെ മഠത്തിലെ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മരിച്ച സിസ്റ്ററിന്റെ സമ്ബര്‍ക്ക പട്ടികയിലുള്ളവര്‍ തന്നെയാണ് ഇവരും.കരുണാലയത്തിലെ മറ്റ് അന്തേവാസികള്‍ക്ക് യാത്രയടക്കമുള്ള കാര്യങ്ങള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.